Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സദ്ഭരണത്തിന് ലഭിച്ച അംഗീകാരമെന്ന് മോഡി; തെലങ്കാനയെക്കുറിച്ച് പ്രധാനമന്ത്രിക്ക് മൗനം

ന്യൂഡൽഹി - മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തിളക്കമാർന്ന വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തോടൊപ്പം നിൽക്കുന്നുവെന്നതിന്റെ തെളിവാണ് ഈ സംസ്ഥാനങ്ങളിലെ ഫലങ്ങളെന്ന് മോഡി പറഞ്ഞു. ജനങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി. അവരുടെ ക്ഷേമത്തിനായി അശ്രാന്തമായി പ്രവർത്തിക്കുമെന്ന് ഉറപ്പ്. കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകർക്ക് പ്രത്യേക നന്ദി. മാതൃകാപരമാണിത്. അക്ഷീണം പ്രവർത്തിച്ചവർ വികസന നേട്ടങ്ങളെ ജനങ്ങൾക്കിടയിൽ ഉയർത്തിക്കാട്ടിയെന്നും മോഡി ചൂണ്ടിക്കാട്ടി.

Latest News