ഉദ്ദംപൂര്‍- സ്ഥിതി ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ രാജ്യത്ത് പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനാകില്ലെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയുടെ മുന്നേറ്റത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു സാഹചര്യമാണ് തുടരുന്നതെങ്കില്‍ വിജയിക്കാനാവില്ലെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനായുള്ളൂ. ഫലം വന്നപ്പോള്‍ തെലങ്കാനയിലെ അവകാശവാദം മാത്രമാണ് സത്യമായത്. ഛത്തീസ്ഗഢിനെ രക്ഷിക്കാനോ മധ്യപ്രദേശ് തിരിച്ചുപിടിക്കാനോ രാജസ്ഥാനില്‍ വീണ്ടും വിജയിക്കാനോ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് മത്സരിക്കാന്‍ കുറച്ച് സീറ്റുകള്‍ നല്‍കണമായിരുന്നുവെന്ന് അവിടത്തെ പരാജയത്തെ കുറിച്ച് ഉമര്‍ അബ്ദുല്ല പറഞ്ഞു. അഖിലേഷ് യാദവിന് 5-7 സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ എന്ത് ദോഷമാണ് സംഭവിക്കുക. എന്ത് കൊടുങ്കാറ്റ് വീശിയടിക്കും? ഇപ്പോള്‍ എന്ത് വിജയമാണ് നേടിയതെന്ന് അദ്ദേഹം ചോദിച്ചു.