Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ ലീഡ് 160 കടന്ന് ബി ജെ പി, അപ്രതീക്ഷിത മുന്നേറ്റം, തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ അമ്പേ പാളി

ഭോപ്പാല്‍ - മധ്യപ്രദേശില്‍ ലീഡ് നിലയില്‍ വന്‍ മുന്നേറ്റം നടത്തി ബി ജെ പി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെയുള്ള 230 സീറ്റുകളില്‍ ബി ജെ പി 160 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 67 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 2018ല്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 18 മാസം അധികാരത്തില്‍ തുടര്‍ന്നതൊഴിച്ചാല്‍ രണ്ട് പതിറ്റാണ്ടായി ബി ജെ പിയുടെ കയ്യിലാണ് മധ്യപ്രദേശ് ഭരണം. കഴിഞ്ഞ തവണ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തില്‍ എത്തിച്ചാണ് ബി ജെ പി ഭരണം പിടിച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഇതെല്ലാം പാളിപ്പോയി

 

Latest News