ന്യൂദല്‍ഹി - ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാനിലും മധ്യപ്രേദശിലും ബി ജെ പി കൂറ്റന്‍ ലീഡോടെ അധികാരത്തിലേക്ക് അടുക്കുകയാണ്. തെലങ്കാനയില്‍ കോണ്‍്ഗ്രസ് ലീഡ് ചെയ്യുകയാണ്. ഛത്തീസ്ഗഡിലാണ് ആകാംക്ഷ നിലനില്‍ക്കുന്നത്. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍്ഗ്രസിന് 45 ഉം ബി ജെ പിക്ക് 43 സീറ്റുകളുടെയും ലീഡാണ് ഇവിടെയുള്ളത്. മധ്യപ്രദേശില്‍ ഭരണ കക്ഷിയായ ബി ജെ പിക്ക് 150 സീറ്റും കോണ്‍്ഗ്രസിന് 78 സീറ്റുമാണുള്ളത്. രാജസ്ഥാനില്‍ ബി ജെ പിക്ക് 50 സീറ്റുകളുടെ ലീഡാണുള്ളത്. ബി ജെ പിക്ക് 120 സീറ്റും കോണ്‍ഗ്രസിന് 70 സീറ്റുമാണ് ഇവിടെ ലീഡുള്ളത്.തെലങ്കാനയില്‍ കോണ്‍്ഗ്രസിന് 61 ഉം ബി ജെ പിക്ക് 50 സീറ്റിലുമാണ് ലീഡുള്ളത്.