ഭോപ്പാല്‍- മധ്യപ്രദേശില്‍ ബി ജെ പി ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായി. ബി ജെ പി ഇവിടെ 132 സീറ്റുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. കേവല ഭൂരിപക്ഷം പിന്നിട്ടു. കോണ്‍്ഗര്‌സിന് 88 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് കടുത്ത പോരാട്ടം നടത്തിയെങ്കിലും പിന്നീട് പിന്നോക്കം പോകുകയായിരുന്നു. ഭരണവിരുദ്ധ വികാരം ഏശിയിട്ടില്ലെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.