മോസ്‌കോ- റഷ്യയില്‍ സ്വവര്‍ഗ ക്ലബ്ബുകള്‍ക്കും ബാറുകള്‍ക്കുമെതിരെ നടപടികള്‍ ശക്തമാക്കി പോലീസും സുരക്ഷാ സേനയും. ആഗോള എല്‍ജിബിടിക്യു പ്രസ്ഥാനത്തിന് രാജ്യത്തെ പരമോന്നത കോടതി നിരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് നടപടി. തീവ്രവാദ സംഘടനയാണെന്ന് ആരോപിച്ചാണ് നിരോധം. ഇതിനു പിന്നാലെ സ്വവര്‍ഗ്ഗാനുരാഗ ക്ലബ്ബുകളിലും ബാറുകളിലും റഷ്യന്‍ സുരക്ഷാ സേന റെയ്ഡ് നടത്തി.
മയക്കുമരുന്ന് റെയ്ഡ് എന്ന പേരിലാണ് റഷ്യന്‍ തലസ്ഥാനത്തെ നൈറ്റ്ക്ലബിലും എല്‍ജിബിടിക്യു + പാര്‍ട്ടികള്‍ നടത്തിയിരുന്ന ബാറിലും പോലീസ് വേദികളില്‍ തിരച്ചില്‍ നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ലബ് സന്ദര്‍ശിക്കുന്നവരുടെ രേഖകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഫോട്ടോയെടുത്തുവെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന വാഗ്ദാനത്തോടെ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അധികാരത്തിലേറിയതു മുതല്‍ സ്വവര്‍ഗാനുരാഗ സംഘടനകള്‍ക്കെതിരെ നടപടി സ്വകീരിച്ചുവരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി നീതിന്യായ മന്ത്രാലയം ഫയല്‍ ചെയ്ത കേസിലാണ് എല്‍ജിബിടിക്യു
പ്രസ്ഥാനം തീവ്രവാദ പ്രസ്ഥാനമാണെന്ന് സുപീം കോടതി വിധിച്ചത്.