കൊച്ചി- കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി കൊല്ലപ്പെട്ടു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി ജോണാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ജോണിന്റെ ഭാര്യ ലില്ലിയും പരിക്കേറ്റ് ചികിത്സയിലാണ്.ഡൊമിനിക് മാര്ട്ടിന് എന്നയാളാണ് കേസിലെ പ്രതി.
മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ, പ്രവീണിന്റെ അമ്മ സാലി (റീന–45), സഹോദരി ലിബ്ന (12) എന്നിവരടക്കം ആറു പേരാണ് നേരത്തെ മരിച്ചത്. കേരളത്തിലെ ഏറ്റവും തീവ്രവാദ ആക്രമണമാണ് കളമശേരിയിലെ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ഡൊമിനിക് മാര്ട്ടിന് എന്നയാള്‍ നടത്തിയത്. ഇയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.