Sorry, you need to enable JavaScript to visit this website.

പൊതുമുതൽ നശിപ്പിച്ചു; എം സ്വരാജിനും എ.എ റഹീമിനും തടവും പിഴയും ശിക്ഷ

തിരുവനന്തപുരം - ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന എസ്.എഫ്.ഐയുടെ നിയമസഭാ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പൊതുമുതൽ നശിപ്പിച്ചതിന് സി.പി.എം നേതാക്കളായ എ.എ റഹീം എം.പിയും എം സ്വരാജും കുറ്റക്കാരെന്ന് കണ്ട് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. 
 ഒരു വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. രാവിലെ കേസ് പരിഗണിച്ച കോടതി ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ശേഷം ഉച്ചയ്ക്കുശേഷമാണ് ശിക്ഷ വിധിച്ചത്.
  2010-ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ എസ്.എഫ്.ഐ നിയമസഭ മാർച്ച് അക്രമത്തിൽ കലാശിച്ചിരുന്നു. പോലീസ് ബാരിക്കേഡും വാഹനങ്ങളും അടക്കം തകർത്ത സംഭവത്തിൽ മ്യൂസിയം പോലീസ് എടുത്ത കേസിലാണ് കോടതി വിധി. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് ഇവർക്കെതിരെ തെളിഞ്ഞത്.

Latest News