Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശബ്ദ സന്ദേശം;മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ് 

കാസർകോട്- കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നും, നവകേരള സദസിന് പണം കണ്ടെത്താനാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്നും ശബ്ദ സന്ദേശ പ്രചരണം നടത്തിയ യുവാവിനെതിരെ കേസ്. മഞ്ചേശ്വരം കുഞ്ചത്തൂർ തോട്ടം ഹൗസിലെ അബ്ദുൾ മനാഫ് (48) നെതിരെ മഞ്ചേശ്വരം പോലീസാണ് കേസ്സെടുത്തത്. മുഖ്യമന്ത്രിക്കെതിരെ നവംബർ 30 നാണ് സോഷ്യൽ മീഡിയകളിൽ  അപകീർത്തികരമായ ശബ്ദ സന്ദേശം അയച്ചത്. ഐ.ടി ആക്ട്, കലാപത്തിന് ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. മഞ്ചേശ്വരത്തെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഇന്റലിജൻസ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
 

Latest News