തൃശൂർ-കേരളവർമ്മ കോളേജ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന റീ കൗണ്ടിംഗിൽ മൂന്നു വോട്ടിന് വിജയിച്ച എസ്.എഫ്.ഐ ആഘോഷത്തില്‍. കേരളം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള വര്‍ മ്മ കോളേജിലെ വിജയം സംബന്ധിച്ച ചര്‍ച്ചകളിലായിരുന്നു. ഇതാദ്യമായാണ് ഒരു കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇത്രയധികം ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത്. എസ്.എഫ്.ഐ സ്ഥാനാർത്ഥി മൂന്നു വോട്ടുകൾക്ക് ജയിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് റീ കൗണ്ടിംഗ് നടന്നത്. ആദ്യം വോട്ടെണ്ണൽ നടന്നപ്പോൾ കെ.എസ്.യു സ്ഥാനാർത്ഥി ശ്രീ കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. എന്നാൽ എസ്.എഫ്.ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയും ഇതിൽ എസ്.എഫ്.ഐ 11 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. വോട്ടെണ്ണലിനിടെ ലൈറ്റ് ഓഫാക്കിയെന്നും ഫലം അട്ടിമറിച്ചുവെന്നും കെ.എസ്.യു ആരോപിച്ചു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വരികയും കോടതി റീ കൗണ്ടിംഗ് നടത്താൻ ഉത്തരവിടുകയും ചെയ്തു. ഈ വോട്ടെടുപ്പിലാണ് എസ്.എസ്.ഐ മൂന്നു വോട്ടുകൾക്ക് ജയിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിലാണ് വോട്ടെണ്ണൽ നടന്നത്.