ലണ്ടന്‍- ലണ്ടന്റെ തെരുവില്‍ കേരളത്തിന്റെ ഗ്രാമീണ വേഷമായ ലുങ്കിയുടുത്ത് തോര്‍ത്ത് മേല്‍മുണ്ടാക്കി ഒരു യുവ സുന്ദരി. ഈ കാഴ്ച കണ്ട സ്വദേശികളായ ബ്രിട്ടീഷുകാര്‍ക്കും ഈ വേഷം വളരെ ഇഷ്ടമായി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി വിന്യരാജിന്റെ ഫോട്ടോ ഷൂട്ടായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയി മാറിയത്. ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലെത്തിയിട്ടും തന്റെ സ്വപ്നങ്ങളെ ഉപേക്ഷിക്കാന്‍ ഈ മിടുക്കി തയ്യാറായില്ല. ലൂട്ടനില്‍ താമസിക്കുന്ന എംഎസ്ഇ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയാണ് വിന്യ. രണ്ടുവര്‍ഷമായി യുകെയിലാണ് താമസം. വീട്ടില്‍ അച്ഛന്‍, അമ്മ , ചേട്ടന്‍ .അച്ഛന്‍ ബിസിനസ് ചെയ്യുന്നു.ചില സ്വപ്നങ്ങള്‍ക്ക് അതിരുകളുണ്ടാകില്ല. നാട്ടിലായാലും വിദേശത്തായാലും തന്റെ മോഡലിങ് പാഷനില്‍ വിന്യ ഉറച്ചുനില്‍ക്കുകയാണ്. ആങ്കറിങ്ങ് ചെയ്ത പരിചയവും മോഡലിങ്ങും ഒക്കെയായി യുകെയിലും ശ്രദ്ധിക്കപ്പെടുകയാണ് വിന്യ.
തന്റെ പഠനവും പാഷനും ഒരുപോലെ കൊണ്ടുപോകുന്ന വിന്യയെ തേടി നിരവധി അവസരങ്ങളും വരുന്നുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തിയത് യുകെയിലെ തന്നെ പ്രമുഖ ഫോട്ടോഗ്രാഫറായ സാജു അത്താണിയാണ്. ബെറ്റര്‍ ഫ്രെയിം യുകെയുടെ പാര്‍ട്ട്ണറായ സാജു പീറ്റര്‍ബറോയിലാണ് താമസം.രാജേഷ് നടേപ്പള്ളിയും സോജുവും സാജു അത്താണിയും ചേര്‍ന്നാണ് ബെറ്റര്‍ ഫ്രെയിംസ് യുകെ ആരംഭിച്ചത്.
സെലിബ്രിറ്റി ഫോട്ടോഷൂട്ടില്‍ ശ്രദ്ധേയനാണ് സാജു അത്താണി. നാട്ടില്‍ കോഫി ബ്രൗണ്‍ എന്ന പേരില്‍ ഒരു യൂണിറ്റും നടത്തുന്നുണ്ട്. മോഡലിങ് രംഗത്തും പരസ്യ രംഗത്ത്, തിയറ്റര്‍ പരസ്യങ്ങളും വെഡ്ഡിങ് ഫോട്ടോഗ്രാഫിയിലും കഴിവു തെളിയിച്ച വ്യക്തിയാണ് സാജു.
ടെലിഫിലിം ഫോട്ടോഗ്രാഫിയില്‍ മാത്രമല്ല മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ട്രസ്റ്റ് ഫോട്ടോഗ്രാഫറായി ജോലി ചെയ്ത അനുഭവ പരിചയവുമുണ്ട് .മൂന്നു ഭാര്യയും കുട്ടികളും അടങ്ങുന്നതാണ് കുടുംബം.ഭാര്യ കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നു. സാജുവും കെയര്‍ഹോമില്‍ ജോലി ചെയ്യുന്നുണ്ട്. നെടുമ്പാശ്ശേരി അത്താണി സ്വദേശിയാണ് സാജു.