ന്യൂദല്‍ഹി- ക്രിസ്ത്യന്‍ സംഘടനകളും കോണ്‍ഗ്രസും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മിസോറമിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡിസംബര്‍ നാലാം തിയ്യതി തിങ്കളാഴ്ചയിലേക്ക് മാറ്റി. നേരത്തെ ഞായറാഴ്ചയാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഞായറാഴ്ച തന്നെ നടക്കും.
മിസോറമില്‍ സോറം പീപ്പിള്‍ മൂവ്‌മെന്റ് ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. എന്‍. ഡി. എയുടെ സഖ്യകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടാണ് (എം. എന്‍. എഫ്) സംസ്ഥാനം ഭരിക്കുന്നത്. സോറം പീപ്പിള്‍ മൂവ്‌മെന്റ് (ഇസെഡ്. പി. എം) ആണ് ഇത്തവണ എം. എന്‍. എഫിന്റെ പ്രധാന എതിരാളി.