മുംബൈ- ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇതാദ്യമായി ഡോളറിനുള്ള വില 70 രൂപ കടന്നു. 70.08 രൂപയ്ക്കാണ് ഡോളര്‍ വിനിമയം നടക്കുന്നത്. രൂപയുടെ മൂല്യം ഇനിയുമിടിഞ്ഞ് 71 ലെത്തുമെന്നാണു വിലയിരുത്തല്‍.
തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ 69.85 ആയിരുന്നു രൂപയുടെ മൂല്യം. അവസാനിച്ചപ്പോള്‍ 69.93 ഉം. വെള്ളിയാഴ്ച അവസാനിച്ചപ്പോള്‍ 68.83 ആയിരുന്നു വിനിമയ മൂല്യം. തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യമാണ് ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നത്. തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യത്തില്‍ വന്ന മാറ്റം യു.എസ് ഡോളറിനു ശക്തി പകരുകയായിരുന്നു.