തിരുവനന്തപുരം- പിണറായി വിജയന് മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന് ചുമതലയേറ്റു. രാജ്ഭവനില്‍ രാവിലെ 10നു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ മന്ത്രിസഭാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.
ജയരാജന് നേരത്തേ വഹിച്ചിരുന്ന വ്യവസായ, കായിക, ക്ഷേമ വകുപ്പുകളോടെയാണു മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നത്. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ അടുത്ത ബന്ധുവിന് ജോലി നല്‍കിയതിന്റെ പേരില്‍ 2016 ഒക്ടോബര്‍ 16നാണ് അദ്ദേഹം മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. തെറ്റുചെയ്തുവെന്നു കണ്ടെത്തിയതിനുശേഷം മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ ഒരാളെ വീണ്ടും തിരിച്ചെടുക്കുന്നതു ധാര്‍മിതകയ്ക്കു നിരക്കുന്നതല്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.