രാഹുലിന്റെ വയനാട് സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച, പൈലറ്റ് വാഹനവും രാഹുലിന്റെ വാഹനവും രണ്ട് വഴിയ്ക്ക് പോയി

മാനന്തവാടി - രാഹുല്‍ ഗാന്ധി എം പിയുടെ വയനാട് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. കളക്ടറേറ്റിലെ പരിപാടിയ്ക്ക് ശേഷം മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് പൈലറ്റ് വാഹനത്തിന്  പിന്നാലെ പോകാതെ, രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൌസിലേക്ക് പോയി. കളക്ടറേറ്റിലെ പരിപാടി കഴിഞ്ഞ് നേരെ മാനന്താവാടിയിലേക്ക് പോകാനാണ് രാഹുല്‍ നിശ്ചയിച്ചിരുന്നത്. ഇത് പ്രകാരം വഴിയൊരുക്കനായി രണ്ട് പൈലറ്റ് വാഹനങ്ങള്‍ മാനന്തവാടിക്ക് റൂട്ടില്‍ പോകുകയും ചെയ്തു. എന്നാല്‍ പൈലറ്റ് വാഹനത്തിന് പിന്നില്‍ വരാതെ രാഹുല്‍ ഗാന്ധിയുടെ കാറും  എസ്‌കോര്‍ട്ട് വാഹനവും നേരെ റസ്റ്റ് ഹൌസിലേക്കായിരുന്നു പോയത്. ബൈപ്പാസ് ജംഗ്ഷന്‍ എത്തിയപ്പോഴാണ്, രാഹുലിന്റെ കാര്‍ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് മനസിലായത്. രാഹുല്‍ ഗാന്ധിയുടെ വാഹനം എസ് പി ഓഫീസിന് അടുത്തുള്ള റസ്റ്റ് ഹൌസില്‍ എത്തിയെങ്കിലും രാഹുല്‍ അവിടെ ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവര്‍ റസ്റ്റ് ഹൗസില്‍ നിന്ന് ബാഗെടുത്ത് തിരികെ വാഹനത്തില്‍ കയറി. ഏഴുമിനിറ്റോളം വാഹനം റസ്റ്റ് ഹൌസില്‍ നിര്‍ത്തിയിട്ടു. പൈല്റ്റ് വാഹനം ഇവിടേക്ക് തിരിച്ചെത്തിയ ശേഷമാണ് പിന്നീട് രാഹുല്‍ ഗാന്ധി മാനന്തവാടിയിലേക്ക് യാത്ര തുടര്‍ന്നത്.

 

Latest News