Sorry, you need to enable JavaScript to visit this website.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്ന് എക്‌സിറ്റ് പോള്‍, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

ന്യൂദല്‍ഹി- മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ കോണ്‍ഗ്രസിന് പ്രതീക്ഷയും നിരാശയും സമ്മാനിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.
രാജസ്ഥാനില്‍ ബിജെപിയും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും വിജയത്തിലെത്തുമെന്നാണ്  പ്രവചനം. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.
തെലങ്കാനയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രതീക്ഷിക്കുന്നു.  കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനില്‍ ബിജെപി അധികാരം പിടിക്കുമെന്നാണ് ടൈംസ് നൗ, സിഎന്‍എന്‍ ന്യൂസ് 18 എക്‌സിറ്റ് പോളില്‍ പറയുന്നത്. ടൈംസ് നൗ സര്‍വേ പ്രകാരം ബിജെപി 115 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 65ല്‍ ഒതുങ്ങും. സിഎന്‍എന്‍ ന്യൂസ് 18 പ്രവചിക്കുന്നത് ബിജെപി 119 സീറ്റു വരെ നേടും എന്നാണ്. കോണ്‍ഗ്രസ് 74 സീറ്റും പിടിക്കും. എന്നാല്‍ ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്നേറ്റമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 86 മുതല്‍ 106 സീറ്‌റ് വരെ നേടും. 80 മുതല്‍ 100 വരെ സീറ്റാകും ബിജെപിക്ക് ലഭിക്കുക.  മധ്യപ്രദേശില്‍ ബിജെപി വിജയിക്കും എന്നാണ് റിപ്പബ്ലിക്, ന്യൂസ് 18 എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. 130 വരെ സീറ്റാണ് ബിജെപിക്ക് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 107 സീറ്റ് വരെ നേടും. ന്യൂസ് 24 ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചനപ്രകാരം ബിജെപി വമ്പന്‍ വിജയം നേടുമെന്നാണ് പ്രവചനം. 151 സീറ്റ് ബിജെപി നേടുമ്പോള്‍ കോണ്‍ഗ്രസ് 74ല്‍ ഒതുങ്ങും.
 ഛത്തീസ്ഗഡ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പറയുന്നത്. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസ് 50 സീറ്റ് വരെ നേടും. ബിജെപിക്ക് പരമാവധി 46 സീറ്റ് വരെ ലഭിക്കും. എബിപി ന്യൂസ് സി വോട്ടര്‍ 53 സീറ്റാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബിജെപിക്ക് 48 സീറ്റ് ലഭിക്കും. 52 സീറ്റ് വരെ തോണ്‍ഗ്രസ് നേടുമെന്നാണ് റിപ്പബ്ലിക് ടിവി പറയുന്നത്. ബിജെപിക്ക് 42 വരെ സീറ്റ് ലഭിക്കും. ഇന്ത്യ ടിവി സിഎന്‍എക്‌സ് പ്രവചന പ്രകാരം കോണ്‍ഗ്രസ് 79 സീറ്റ് നേടി അധികാരം നേടും. ബിആര്‍എസ് ആയിരിക്കും കോണ്‍ഗ്രസിന് എതിരാളിയാവുക. ജന്‍ കിബാത്, റിപ്പബ്ലിക് ടിവി ഉള്‍പ്പടെയുള്ള പ്രവചനങ്ങളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. കാര്യമായ മുന്നേറ്റം നടത്താല്‍ ബിജെപിക്ക് സാധിക്കില്ലെന്നും എക്‌സിറ്റ് പോള്‍ പറയുന്നുണ്ട്.  മിസോറാമില്‍ എംഎല്‍എഫും സോറവും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് പ്രവചനം. എബിപി ന്യൂസ് സി വോട്ടര്‍ പ്രവചന പ്രാകാരം എംഎന്‍എഫ് 21 വരെ സീറ്റ് നേടും. സോറം 18 വരെ സീറ്റ് ലഭിക്കും. ഇന്ത്യ ടിവി സിഎന്‍എക്‌സ് പ്രവചന പ്രകാരം ഇരുപാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ല. 25 വരെ സീറ്റ് നേടി സോറം അധികാരം പിടിക്കുമെന്നാണ് ജന്‍ കി ബാത് പ്രവചനം. കോണ്‍ഗ്രസിന് 13 സീറ്റ് വരെ എക്‌സിറ്റ് പോളില്‍ പ്രവചിക്കുന്നുണ്ട്. ബിജെപിക്ക് രണ്ട് സീറ്റ് വരെ മാത്രമാകും ലഭിക്കുക.

 

Latest News