കൊച്ചി- കൊച്ചിയിലെ ലേ മെറഡിയന്‍ ഹോട്ടലില്‍ പുരോഗമിക്കുന്ന നോര്‍ക്ക കാനഡ റിക്രൂട്ട്‌മെന്റില്‍ നഴ്‌സുമാര്‍ക്ക് സ്‌പോട്ട് ഇന്റര്‍വ്യൂവിന് അവസരം. ഡിസംബര്‍ രണ്ടിനും (ശനിയാഴ്ച) നാലിനുമാണ് (തിങ്കള്‍) സ്‌പോട്ട് അഭിമുഖങ്ങള്‍ക്ക് അവസരമുളളത്.
ബി.എസ്‌സി (നഴ്‌സിങ്) ബിരുദം അല്ലെങ്കില്‍ പോാസ്റ്റ് ബി.എസ് സിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) യോഗ്യത. ഇതിനോടൊപ്പം NCLEX യോഗ്യത നേടിയവര്‍ക്കാണ് സ്‌പോട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയുക. കൂടാതെ IELTS ജനറല്‍ സ്‌കോര്‍ 5 അഥവാ CELPIP ജനറല്‍ സ്‌കോര്‍ 5 ആവശ്യമാണ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാദമിക്ക് ട്രാന്‍സ്‌ക്രിപ്റ്റ്, പാസ്‌പോര്‍ട്ട്, മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ട് പങ്കെടുക്കാവുന്നതാണ്.