ന്യൂദല്‍ഹി-ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 90 സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ 46 സീറ്റുകളാണ് ഭരണം നിലനിര്‍ത്താന്‍ വേണ്ടത്. എല്ലാ ഏജന്‍സികളും കോണ്‍ഗ്രസിന് അനുകൂലമായ ഫലമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
2018ല്‍ കോണ്‍ഗ്രസ് 68 സീറ്റുകള്‍ നേടിയാണ് അധികാരത്തിലേറിയത്. ബിജെപിക്ക് 15 സീറ്റുകള്‍ മാത്രമാണ് നേടാനായിരുന്നത്. ഇത്തവണ ബിജെപി നില മെച്ചപ്പെടുത്തുമെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കില്ലെന്നാണ് പ്രവചനം.
നവംബര്‍ ഏഴ്, 17 തീയതികളിലായിട്ടാണ് ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ഇന്ത്യ ടുഡേ -ആക്‌സിസ് മൈ ഇന്ത്യ
കോണ്‍ഗ്രസ്40-50
ബിജെപി 36-46
മറ്റുള്ളവര്‍15
എബിപി ന്യൂസ് -സി വോട്ടര്‍
കോണ്‍ഗ്രസ് 41-53
ബിജെപി 36-48
ന്യൂസ്24 -ചാണക്യ
കോണ്‍ഗ്രസ് 57
ബിജെപി33
ഇന്ത്യ ടിവി-സിഎന്‍എക്‌സ്
കോണ്‍ഗ്രസ് 46-56
ബിജെപി 3040
ടൈംസ് നൗ -ഇ.ടി.ജി
കോണ്‍ഗ്രസ് 3436
ബിജെപി 26-30
മറ്റുള്ളവര്‍ 24
റിപ്പബ്ലിക് ടിവി
കോണ്‍ഗ്രസ് 44-52
ബിജെപി 34-42