കൊച്ചി- കേരളത്തിലെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ നിന്ന് താഴേക്കിറങ്ങി. വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 46,000 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,750 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,770 രൂപയായി.
സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളി ഗ്രാമിന് 82 രൂപയിലും 92 ശതമാനംവെള്ളി ഗ്രാമിന് 103 രൂപയിലുമാണ് വില്‍പന.
ആഗോള വിപണിയില്‍ സ്വര്‍ണ വില ചാഞ്ചാട്ടം തുടര്‍ന്നു. 2,047 ഡോളര്‍ വരെ ഉയര്‍ന്ന സ്‌പോട്ട് സ്വര്‍ണം 2,044 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 2,044 ഡോളറിലാണ് വ്യാപാരം തുടരുന്നത്.