ന്യൂദല്‍ഹി - കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഏറ്റവും പ്രധാന സ്ഥാപനങ്ങളിലൊന്നായ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ നിന്ന് രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നമായ അശോക സ്തംഭം മാറ്റി പകരം ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രം ഉള്‍പ്പെടുത്തി. ഹിന്ദുത്വ സങ്കല്‍പ്പത്തില്‍ ദേവന്‍മാരുടെ വൈദ്യനായി അറിയപ്പെടുന്ന ദൈവമാണ് ധന്വന്തരി. ലോഗോയില്‍ 'ഇന്ത്യ എന്നതിനു പകരം 'ഭാരത്' എന്ന് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ പേര് മാറ്റുന്നതിനെതിരെ രാജ്യവ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോയിലും പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശമമാണ് സാമൂഹ്യ് മാധ്യമങ്ങളില്‍ ഉയരുന്നത്. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാറോ നാഷണല്‍ മെഡിക്കല്‍ കമ്മീഷനോ മറുപടി പറഞ്ഞിട്ടില്ല.