ന്യൂദൽഹി- ടെക് ഭീമൻമാരായ ബൈജൂസിന് വീണ്ടും കനത്ത പ്രഹരം. ടെക് നിക്ഷേപകരായ പ്രോസസ് എഡ്ടെക് സ്റ്റാർട്ടപ്പിന്റെ മൂല്യം മൂന്നു ബില്യൺ ഡോളറിൽ താഴെയായി കുറച്ചു. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന മൂല്യമായ 22 ബില്യൺ ഡോളറിനേക്കാൾ 86% കുറവാണിത്. കോവിഡ് പാൻഡെമിക് സമയത്ത് വൻ വളർച്ച കൈവരിച്ച ബൈജൂസ് പിന്നീട് തളർച്ച രേഖപ്പെടുത്തി. 1.2 ബില്യൺ ഡോളർ വായ്പയുമായി ബന്ധപ്പെട്ടാണ് ബൈജൂസിൽ പ്രതിസന്ധി ആരംഭിച്ചത്.
കഴിഞ്ഞ വർഷം, പ്രോസസും ബ്ലാക്ക്റോക്കും ഉൾപ്പെടെയുള്ള ഓഹരി ഉടമകൾ ബൈജുവിന്റെ മൂല്യം മാർച്ചിൽ 11 ബില്യൺ ഡോളറായും മേയിൽ 8 ബില്യൺ ഡോളറായും ജൂണിൽ 5 ബില്യൺ ഡോളറായും വെട്ടിച്ചുരുക്കി.