മുംബൈ-തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരനെ മുംബൈയില്‍ പോലീസ് നായയുടെ സഹായത്തോടെ ഒന്നര മണിക്കൂറിനകം കണ്ടെത്തി. മുംബൈ പോലീസിന്റെ ബോംബ് ഡിസ്‌പോസല്‍ ആന്‍ഡ് ഡിറ്റക്്ഷന്‍ സ്‌ക്വഡീലെ നായയാണ് വെറും 90 മിനിറ്റിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയത്.
കിഴക്കന്‍ അന്ധേരിയിലെ സബര്‍ബന്‍ അശോക് നഗര്‍ ചേരിയിലെ വീട്ടില്‍നിന്ന് 500 മീറ്റര്‍ അകലെയാണ് ഡോബര്‍മാന്‍ ലിയോ കുട്ടിയെ കണ്ടെത്തിയത്.
കുടിലിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിക്ക് ശേഷമാണ് കുടുംബം പവായ് പോലീസിനെ സമീപിച്ചത്.
പുറത്തിറങ്ങുന്നതിന് തൊട്ട് മുമ്പ് കുട്ടി വസ്ത്രം മാറിയിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
ലിയോയെ സ്ഥലത്ത് കൊണ്ടുവന്ന് മണം പിടിക്കാന്‍ കുട്ടിയുടെ ടീ ഷര്‍ട്ടാണ് പോലീസ് നല്‍കിയത്.