ചണ്ഡീഗഡ്-ഒപ്പം താമസിക്കുന്ന പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെണ്‍കുട്ടിയും കാമുകനും പിടിയില്‍. ചണ്ഡീഗഡിലെ സെക്ടര്‍ 22ല്‍ സ്ഥിതി ചെയ്യുന്ന ഒരു വീട്ടിലാണ് സംഭവം നടന്നത്. ഇവിടെ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയാണ് പെണ്‍കുട്ടി. പ്രതികളായ ഇരുവരും ജാമ്യത്തില്‍ പുറത്തിറങ്ങിയതായി പോലീസ് അറിയിച്ചു. പ്രതിയായ കാമുകിക്കൊപ്പം നാല് പെണ്‍കുട്ടികളാണ് താമസിച്ചിരുന്നത്. കാമുകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ടോയ്‌ലറ്റില്‍ ഒളി ക്യാമറ വെക്കുകയായിരുന്നു. ഒപ്പം താമസിച്ചിരുന്ന നാലുപേരില്‍ ഒരാളാണ് ടോയ്‌ലറ്റില്‍ ക്യാമറ വച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ വീട്ടിലെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഉടമയാണ് പോലീസിനെ വിളിച്ച് പരാതി നല്‍കിയത്. പിന്നാലെ ചണ്ഡീഗഡ് പോലീസ് പെണ്‍കുട്ടിയ്ക്കും കാമുകനുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. കാമുകന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ ടോയ്‌ലറ്റില്‍ ക്യാമറ വച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തു. ഇത് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേയ്ക്ക് അയച്ചിട്ടുണ്ട്. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.