Sorry, you need to enable JavaScript to visit this website.

തലസ്ഥാനത്ത് 64 കോവിഡ് ആക്ടീവ് കേസുകൾ; പ്രായമായവരിലും മറ്റ് അസുഖക്കാരിലുമാണ് രോഗബാധ കൂടുതൽ

തിരുവനന്തപുരം - സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസ്. തിരുവനന്തപുരം ജില്ലയിൽ പുതുതായ 10 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ എട്ട് പേർ കിടത്തി ചികിത്സയിലുണ്ട്. തലസ്ഥാനത്ത് മാത്രം 64 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 
 കഴിഞ്ഞ രണ്ടാഴ്ച്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാൻ വിശദ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
 പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലുമാണ് രോഗബാധ കൂടുതൽ. വാക്‌സിൻ അടക്കം എടുത്തതിനാൽ ആന്റി ബോഡി സംരക്ഷണം ഉള്ളതിനാൽ രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. ഒരു കോവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് ഉയർന്നതെന്നും രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും റിപോർട്ട് ചെയ്തിട്ടുണ്ട്.
 

Latest News