ഹജിനെത്തിയ പുന്നയൂര്‍ സ്വദേശിനി മക്കയില്‍ നിര്യതയായി

മക്ക- ഹജ് നിര്‍വഹിക്കാനെത്തിയ തൃശൂര്‍ പുന്നയൂര്‍ മൂക്കഞ്ചേരി സുഹറ (55) നിര്യാതയായി. ഭര്‍ത്താവ് അബ്ദുല്‍ റഹ്മാനോടൊപ്പമാണ് സുഹറ ഹജ് നിര്‍വഹിക്കാനെത്തിയിരുന്നത്.
ഉംറ നിര്‍വഹിക്കുന്നത്തിനിടെ ശ്വാസ തടസ്സം അനുഭവപ്പെട്ട സുഹറ അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കള്‍: ഫാത്തിമ, റജീന, നസീറ. മരുമക്കള്‍: നൗഷാദ് (റാസല്‍ഖൈമ), അബൂബക്കര്‍ (റാസല്‍ഖൈമ), ശഹീം (ബിസിനസ്).
കേരളത്തില്‍നിന്ന് ഹജ് നിര്‍വഹിക്കാനെത്തി മരിച്ച തീര്‍ഥാടകരുടെ എണ്ണം ഇതോടെ നാലായി. ഇന്ത്യയില്‍ നിന്ന് ഹജിനെത്തിയ തീര്‍ഥാടകരില്‍ ഇതുവരെ 39 പേര്‍ മരിച്ചു. ഇതില്‍ ആറുപേര്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജിനെത്തിയവരാണ്. ഇന്ത്യയില്‍ നിന്ന് ഇന്നലെ വരെ ഹജ് കമ്മിറ്റി വഴി 1,19,598 തീര്‍ഥാടകരാണ് എത്തിയത്. ഇതില്‍ എട്ടു പേരൊഴികെ ബാക്കിയുള്ളവരെല്ലാം ഇപ്പോള്‍ മക്കയിലാണ്.

 

Latest News