ബംഗളൂരു-കാമുകന്റെ ഫോണില്‍ തന്റേതടക്കം സ്ത്രീകളുടെ 13,000 നഗ്നഫോട്ടോകള്‍ കണ്ട യുവതി ഞെട്ടി. ഉടന്‍ തന്നെ കാമുകനുമായുളള ബന്ധം അവസാനിപ്പിച്ച 22 കാരി സഹപ്രവര്‍ത്തകരെ അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നഗ്നഫോട്ടോകളും വീഡിയോകളും വര്‍ധിച്ചുവരുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് 22 കാരി ബംഗളൂരു ആസ്ഥാനമായുള്ള ബിപിഒ സ്ഥാപനത്തിലെ കാമുകന്റെ ഫോണില്‍ താനടക്കം വിവിധ സ്ത്രീകളുടെ 13,000 നഗ്‌ന ഫോട്ടോകള്‍ കണ്ടെത്തിയത്.
തന്‍വി എന്നു പേരുള്ള യുവതി സഹപ്രവര്‍ത്തകനായ ആദിത്യ സന്തോഷുമായുള്ള (25) ബന്ധം ഉടന്‍ അവസാനിപ്പിക്കുകയും സഹപ്രവര്‍ത്തകരെ അപകടത്തില്‍ നിന്ന് രക്ഷിക്കാനായി ഇക്കാര്യം കമ്പനി മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
കമ്പനിയിലെ നിയമ മേധാവി സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ആദിത്യ സന്തോഷ് അറസ്റ്റിലായി. ഫോട്ടോഗ്രാഫുകളില്‍ കൃത്രിമം കാണിക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ കമ്പനി ഉപകരണങ്ങളൊന്നും ഇയാള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. ബിപിഒ കമ്പനിയില്‍ ഉപഭോക്തൃ സേവന ഏജന്റായി അഞ്ച് മാസം മുമ്പാണ് ഇയാള്‍ ജോലിക്ക് ചേര്‍ന്നത്. പോലീസ് അന്വേഷണം ആരംഭിക്കുകയും സന്തോഷിനെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇത്രയധികം ഫോട്ടോകള്‍ സൂക്ഷിച്ചതിന്റെ കാരണം കണ്ടെത്താന്‍ കുറച്ച് സമയം കൂടി ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. ഫോട്ടോകളില്‍ ചിലത് മോര്‍ഫ് ചെയ്തതും ചിലത് യഥാര്‍ത്ഥവുമാണ്. ഇത് ഉപയോഗിച്ച് ഇയാള്‍ ഏതെങ്കിലും സ്ത്രീയെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. ഇയാളുടെ ചാറ്റ് ഹിസ്റ്ററിയും ഫോണ്‍ കോളുകളും പരിശോധിച്ചുവരികയാണെന്ന് കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കുക