കാമുകന്‍ മറ്റ് സ്ത്രീകളെ നോക്കുന്നു, കണ്ണു കുത്തിപ്പൊട്ടിച്ച് 44 കാരി

ഫ്‌ളോറിഡ- കാമുകന്റെ കണ്ണില്‍ സൂചികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച് യുവതി. പേവിഷബാധക്കുള്ള കുത്തിവെപ്പ് സൂചികള്‍ ഉപയോഗിച്ചാണ് യുവതി കാമുകനെ ആക്രമിച്ചത്.

ഫ്‌ളോറിഡയിലെ മിയാമിഡേഡ് കൗണ്ടിയിലെ വീട്ടിലാണ് സംഭവം നടന്നത്. കാമുകന്‍ മറ്റ് സ്ത്രീകളെ നോക്കുന്നതില്‍ ഏറെ അസ്വസ്ഥയായിരുന്നു 44 കാരിയായ സാന്ദ്ര ജിമെനെസ്. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കവും ഉണ്ടായി. എട്ട് വര്‍ഷത്തോളമായി ഇവര്‍ ഡേറ്റിംഗ് ആരംഭിച്ചിട്ട്. എന്നാല്‍ കുറച്ച് നാളുകളായി ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു.

മറ്റ് സ്ത്രീകളെ നോക്കുന്നത് ചോദ്യം ചെയ്ത യുവതി കട്ടിലില്‍ കിടക്കുകയായിരുന്ന തന്റെ മേലേക്ക് ചാടിവീണ് കണ്ണിലേക്ക് സൂചികൊണ്ട് കുത്തുകയായിരുന്നു. പെട്ടെന്ന് തടഞ്ഞതിനാല്‍ വലത് കണ്‍പോളക്ക് മാത്രമാണ് പരിക്കേറ്റത്. ഉടന്‍ തന്നെ യുവതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കാമുകന്‍ പോലീസിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്.

 

Latest News