കൊല്‍ക്കത്ത - പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അടിത്തറ പാകാന്‍ 2024ല്‍ നരേന്ദ്ര മോഡിയെ ജനങ്ങള്‍ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞു കയറുന്നവരെ പിന്തുണക്കുന്നതിനാലാണ് മമത ബാനര്‍ജി സി.എ.എ എതിര്‍ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രീണനം, നുഴഞ്ഞുകയറ്റം, അഴിമതി, രാഷ്ട്രീയ അക്രമം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയൈ കേന്ദ്ര ആഭ്യന്തര മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. നുഴഞ്ഞുകയറ്റത്തെ പിന്തുണക്കുന്നതിനാലാണ് മമത ബാനര്‍ജി സി.എ.എയെ എതിര്‍ക്കുന്നത്. ഇത്രയധികം നുഴഞ്ഞുകയറ്റക്കാരുള്ള ഒരു സംസ്ഥാനത്ത് വികസനം സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.