Sorry, you need to enable JavaScript to visit this website.

കാമുകനെ തേടി പാക്കിസ്ഥാനില്‍ പോയ അഞ്ജു തിരികെയെത്തി, ബി.എസ്.എഫ് ക്യാമ്പിലേക്ക് മാറ്റി

ഇസ്‌ലാമാബാദ് - ഫേയ്‌സ്ബുക്ക് പ്രണയത്തിലൂടെ പാകിസ്ഥാനിലെ കാമുകനെ തേടിപോയ അഞ്ജു തിരികെ ഇന്ത്യയിലെത്തി. താന്‍ സന്തോഷവതിയാണെന്നും മറ്റൊന്നും പറയാനില്ലെന്നും ഇന്ത്യയിലെത്തിയ ശേഷം അഞ്ജു പ്രതികരിച്ചു. വാഗാ അതിര്‍ത്തി വഴിയാണ് അഞ്ജു ഇന്ത്യയില്‍ എത്തിയത്. അതിര്‍ത്തി സുരക്ഷാ സേന യുവതിയെ ക്യാമ്പിലേക്ക് മാറ്റിയെന്നും ചോദ്യം ചെയ്യലിനായി ദല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നും വിവരങ്ങളുണ്ട്.

ഫേയ്‌സ്ബുക്ക് കാമുകനെ കാണാനായി പാകിസ്ഥാനിലെത്തിയ അഞ്ജു ഈ കഴിഞ്ഞ ജൂലൈ 25 ന് വീണ്ടും വിവാഹിതയായിരുന്നു. നസ്‌റുള്ളയെ വിവാഹം കഴിക്കാനായി അഞ്ജു മതം മാറി മുസ്‌ലിമായി. ജയ്പുരിലേക്ക് പോകുന്നെന്ന് ഭര്‍ത്താവ് അരവിന്ദിനോട് പറഞ്ഞാണ് 34 കാരിയായ അഞ്ജു പാകിസ്ഥാനിലേക്ക് കടന്നത്. ഭിവാഡിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു അഞ്ജുവും അരവിന്ദും. വിദേശത്ത് ജോലിക്ക് പോകാന്‍ 2020ലാണ് അഞ്ജു പാസ്‌പോര്‍ട്ട് എടുത്തത്. 15 ഉം 7 ഉം വയസുള്ള കുട്ടികളുടെ അമ്മയാണ് അഞ്ജു.

 

Latest News