Sorry, you need to enable JavaScript to visit this website.

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നുവെന്ന് പോലീസിന് സംശയം, പുതിയ രേഖാ ചിത്രം തയ്യാറാക്കും

കൊല്ലം - ഓയൂരിലെ ആറുവയസ്സുകാരി അഭിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയില്‍ നിന്ന് ശേഖരിച്ച മൊഴിയുടെയും സംഘം കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ കണ്ട സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിച്ച സ്ത്രീയെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ കണ്ടിരുന്നു. അവര്‍ നല്‍കിയ ചില സൂചനകളും പോലീസിനെ് ഇത്തരമൊരു നിഗമനത്തിലെത്താല്‍ സഹായിച്ചിട്ടുണ്ട്. കുട്ടിയെ ആശ്രാമം മൈതാനത്തിന്റെ പരിസരത്ത് എത്തിച്ച സ്ത്രീ പിന്നീട്
മൈതാനത്തിന്റെ പരിസരത്ത് നിന്ന് ഓട്ടോയില്‍ കയറിയെന്നാണ് സൂചന.
കാര്‍ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കുട്ടി പറഞ്ഞ നീല കാറിനെപ്പറ്റിയും പോലീസ് അന്വേഷിക്കും.
ഡി ഐ ജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അഭിഗേല്‍ സാറാ റെജി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കുഞ്ഞ് ആഘാതത്തില്‍ നിന്ന് പൂര്‍ണമായും മാറാന്‍ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങള്‍ ചോദിച്ചറിയാനാണ് പോലീസിന്റെ ശ്രമം.
കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. പ്രതികള്‍ കൊല്ലം ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ലെന്നും തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ സംഘമല്ലെന്നും പോലീസ് പറയുന്നു. പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടിരുന്നു. കൊല്ലം കണ്ണനല്ലൂരില്‍ ഒരു വീട്ടിലെ കുട്ടി നല്‍കി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. അഭിഗേലിനെ കഴിഞ്ഞദിവസം ആശ്രാമാം മൈതാനത്ത് ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയാറാക്കും.

 

Latest News