Sorry, you need to enable JavaScript to visit this website.

നവജാത ശിശുക്കളെ മോഷ്ടിച്ച് വില്‍ക്കുന്ന സംഘം പിടിയില്‍; വില 8-10 ലക്ഷം രൂപ

ബംഗളൂരു-കര്‍ണാടകയില്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നവജാത ശിശുക്കളെ വില്‍ക്കുന്ന സംഘം പിടിയിലായതായി പോലീസ് അറിയിച്ചു. എട്ട് മുതല്‍ പത്ത് ലക്ഷം രൂപവരെ ഈടാക്കിയാണ് ഇവര്‍ കുഞ്ഞുങ്ങളെ വില്‍പന നടത്തിയിരുന്നത്. ഏഴംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍നിന്നാണ് നവജാതി ശിശുക്കളെ മോഷ്ടിച്ച് കര്‍ണാടകയിലേക്ക് കൊണ്ടുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു. റാക്കറ്റില്‍ ഏതാനും ഡോക്ടര്‍മാര്‍ കൂടി ഉള്‍പ്പെട്ടതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
ശിശുക്കടത്ത് റാക്കറ്റില്‍ പിടിയിലായവര്‍ പ്രധാനമായും ഏജന്റുമാരാണ്.
രാജരാജേശ്വരി നഗറില്‍ 20 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ സംശയാസ്പദമ സാഹചര്യത്തില്‍ രക്ഷപ്പെടുത്തിയതോടെയാണ് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
സുഹാസിനി, ഗോമതി, കണ്ണന്‍ രാമസ്വാമി, ഹേമലത, ശരണ്യ, മഹാലക്ഷ്മി, രാധ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും രാജരാജേശ്വരി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ശിശുക്കടത്ത് റാക്കറ്റിനെയാണ് പിടികൂടാന്‍ കഴിഞ്ഞതെന്ന് കമ്മീഷണര്‍ പറഞ്ഞു.

 

Latest News