ദുബായ്- മയക്കുമരുന്ന് ലഹരിയില്‍ വാഹനമോടിച്ചതിന് യു.എ.എയില്‍ ഒരാള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. ഇയാള്‍ ഓടിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച ശേഷം ട്രാഫിക് സിഗ്നലും തകര്‍ത്തിരുന്നു.
ജഡ്ജി അലി അഹമ്മദ് മുഹമ്മദ് അല്‍ ബദ്‌വാവിയുടെ നേതൃത്വത്തിലുള്ള ദുബായ് ട്രാഫിക് കോടതിയാണ് 41 കാരനായ ഗള്‍ഫ് പൗരനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. െ്രെഡവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവിട്ടു. ശിക്ഷാ കാലാവധി അവസാനിക്കുന്ന തീയതി മുതല്‍ ആറ് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബെയ്‌റൂത്ത് സ്ട്രീറ്റിന്റെയും ദുബായിയുടെയും ഇന്റര്‍സെക് ഷനിലായിരുന്നു അപകടം. സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇയാള്‍ വാഹനം ഓടിച്ചിരുന്നത്.
ട്രാഫിക് ലൈറ്റും റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതവും ഒന്നും ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനു പിന്നാലെ ട്രാഫിക് ലൈറ്റ് തകര്‍ക്കുകയും ചെയ്തു. രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍, പ്രതി അസാധാരണ അവസ്ഥയിലായിരുന്നു.
ഈ വാർത്ത കൂടി വായിക്കുക