ഉത്തരകാശി - ഉത്തരാഖണ്ഡില്‍ സില്‍ക്യാര ടണലില്‍ കുടുങ്ങിയെ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. വളരെ വൈകാരികമായ കാഴ്ചകളാണ് ഇവര്‍ പുറത്തെത്തിയതോടെ ടണലിന് മുന്നില്‍ നടന്നത്. 400 മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിലൂടെയാണ് തൊഴിലാളികളെ പുറത്തെടുത്തത്. സില്‍ക്യാര ടണല്‍ തുരന്ന് എസ് ഡി ആര്‍ എഫ് സംഘം ആംബുലന്‍സുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തേക്ക് കൊണ്ടു വരികയായിരുന്നു. ദല്‍ഹിയില്‍ നിന്നെത്തിച്ച ആറ് വിദഗ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് അവസാനഘട്ടത്തില്‍ നടത്തിയ നടത്തിയ റാറ്റ് ഹോള്‍ മൈനിങ്ങ് രീതിയിലൂടെയാണ് ടണലിനുള്ളിലേക്ക് കടക്കുന്നതിനുള്ള ഡ്രില്ലിങ്ങ് പൂര്‍ത്തിയാക്കിയത്.രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് വിജയത്തിലെത്തിയത്. രക്ഷാപ്രവര്‍ത്തനം ഉച്ചയോടെ മാനുവല്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. പിന്നാലെ പത്തില്‍ അധികം വരുന്ന ആംബുലന്‍സുകളും മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കുക