ഉത്തരകാശി - ഉത്തരാഖണ്ഡില്‍ സില്‍ക്യാര ടണലില്‍ കുടുങ്ങിയെ തൊഴിലാളികളെ പുറത്തേക്ക് എത്തിക്കുന്നത് പുരോഗമിക്കുന്നു. ഓരോരുത്തരെയായാണ് പുറത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് രാത്രിയോടെ തന്നെ മുഴുവന്‍ പേരെയും പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിനേഴ് ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് തൊഴിലാളികളെ പുറത്തെടുത്തത്. സില്‍ക്യാര ടണല്‍ തുരന്ന് എസ് ഡി ആര്‍ എഫ് സംഘം ആംബുലന്‍സുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തേക്ക് കൊണ്ടു വരുന്നത് തുടരുകാണ്. ടണലില്‍ കുടുങ്ങിയ 41 പേരെയും ഇന്ന് തന്നെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദല്‍ഹിയില്‍ നിന്നെത്തിച്ച ആറ് വിദഗ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് അവസാനഘട്ടത്തില്‍ നടത്തിയ നടത്തിയ റാറ്റ് ഹോള്‍ മൈനിങ്ങ് രീതിയിലൂടെയാണ് ടണലിനുള്ളിലേക്ക് കടക്കുന്നതിനുള്ള ഡ്രില്ലിങ്ങ് പൂര്‍ത്തിയാക്കിയത്. രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് വിജയത്തിലെത്തിയത്. രക്ഷാപ്രവര്‍ത്തനം ഉച്ചയോടെ മാനുവല്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. പിന്നാലെ പത്തില്‍ അധികം വരുന്ന ആംബുലന്‍സുകളും മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തി. ഡോക്ടര്‍മാര്‍ അടക്കമുള്ളവരും സ്ഥലത്ത് ഉണ്ട്. പുറത്ത് എത്തിക്കുന്ന തൊഴിലാളികള്‍ക്ക് റിഷികേഷ് എയിംസില്‍ ചികിത്സക്കായുള്ള എല്ലാ സൗകര്യങ്ങള്ും ഒരുക്കിയിട്ടുണ്ട്.