യുവതിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ പിടിയില്‍

കൊച്ചി- ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വാങ്ങാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂര്‍ തായിക്കാട്ട് വീട്ടില്‍ ബക്കര്‍ (51) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. 

ജ്വല്ലറിയില്‍ സ്വര്‍ണ്ണാഭരണം വാങ്ങാന്‍ എത്തിയ  യുവതിയോട് മോശമായി സംസാരിക്കുകയും കയ്യില്‍ കയറിപ്പിടിച്ച് അമാനിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ടി ബിജോയി, സബ് ഇന്‍സ്‌പെക്ടര്‍മാരായ ആല്‍ബിന്‍ സണ്ണി, പി. വി എല്‍ദോസ്, എ. എസ്. ഐ കെ. എം  സലിം എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ബക്കറിനെ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Latest News