Sorry, you need to enable JavaScript to visit this website.

വൈദ്യുതി ബില്‍ കുടിശ്ശികയുണ്ടോ? വേഗം അടച്ചോളൂ, കൈനിറയെ സമ്മാനം ലഭിക്കും

തിരുവനന്തപുരം -വൈദ്യുതി ബില്‍ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനായി ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലും പദ്ധതിയുടെ ഭാഗമാകുന്നവരില്‍ നിന്നും പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക.
ഡിസംബര്‍ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ നാല് ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 2023 നവംബര്‍ 30 വരെ പണമടച്ചവരില്‍ നിന്നും ഡിസംബര്‍ ആദ്യ വാരത്തിലും ഡിസംബര്‍ മാസത്തില്‍ പണമടച്ചവരില്‍ നിന്നും 2024 ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരെ കണ്ടെത്തും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി പരമാവധി തുക ശേഖരിച്ച കെ.എസ്.ഇ.ബി സെക്ഷന്‍, സര്‍ക്കിള്‍, എസ്.ഒ.ആര്‍ ഓഫീസുകള്‍ക്കായി പ്രത്യേക ഇന്‍സന്റീവ് സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വൈദ്യുതി ബില്‍ കുടിശ്ശിക വലിയ പലിശ ഇളവോടെ അനായാസം അടച്ചുതീര്‍ക്കാനുള്ള മാര്‍ഗ്ഗമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം.

 

Latest News