പ്രയാഗ്‌രാജ്- ഉത്തര്‍പ്രദേശില്‍ എ.സി ബസിന് തീപ്പിടിച്ചു. യാത്രക്കാര്‍ക്ക് ജനല്‍ വഴി പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ സാധിച്ചതുകൊണ്ട് വന്‍ദുരന്തം ഒഴിവായി.
പ്രയാഗ് രാജിലാണ് യു.പി റോഡ് വേയ്‌സിന്റെ എ.സി ബസിന് തീപ്പിടിച്ചത്. ബസ് തലസ്ഥാനമായ ലഖ്‌നൗവിലേക്ക് പോകുകയായിരുന്നു. യാത്രക്കാര്‍ ചാടി രക്ഷപ്പെട്ട ബസ് പൂര്‍ണമായും അഗ്നി വിഴുങ്ങി. ബാറ്ററി കേബിളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.