കൊച്ചി - പെരുമ്പാവൂരിൽ സ്കൂളിൽ പോയ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14), നിഖില ലക്ഷ്മി (14) എന്നിവരെയാണ് തിങ്കളാഴ്ച കാണാതായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞിറങ്ങിയങ്കിലും ഇരുവരും വീട്ടിൽ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വിദ്യാർത്ഥികൾക്കായി അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പോലീസ് പറഞ്ഞു.