കൊല്ലം- ഓയൂരില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ വിട്ടുതരാന്‍ 10 ലക്ഷം തരണമെന്ന് ഫോണ്‍ കോള്‍. കുട്ടിയുടെ അമ്മയുടെ നമ്പരില്‍ വന്ന രണ്ടാമത്തെ കോളിലെ ആവശ്യം. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് 10 ലക്ഷം രൂപ തയാറാക്കിവെക്കണമെന്നും കുട്ടിയെ സുരക്ഷിതമായി തിരിച്ചുനല്കുമെന്നുമാണ് കുട്ടിയുടെ ബന്ധുവിനോട് പറഞ്ഞത്. പണം നല്‍കാമെന്നും കുട്ടിയെ ഉപദ്രവിക്കരുതെന്നും ബന്ധു പറഞ്ഞു. പോലീസിനെ അറിയിക്കരുതെന്നും സ്ത്രീ പറഞ്ഞു. പണം ഇപ്പോള്‍ നല്കിയാല് കുട്ടിയെ ഇപ്പോള്‍ തന്നെ വിട്ടുതരാമോ എന്ന് ചോദിച്ചപ്പോള്‍ നാളെയാണ് പണം വാങ്ങാന്‍ ബോസ് പറഞ്ഞിരിക്കുന്നത് എന്നായിരുന്നു മറുപടി.