ലണ്ടന്‍ - അലജാന്ദ്രൊ ഗര്‍നാഷോയുടെ തകര്‍പ്പന്‍ ബൈസികിള്‍ കിക്ക് ഗോളില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിജയം. തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള എവര്‍ടനെ അവര്‍ 3-0 ന് തോല്‍പിച്ചു. പ്രീമിയര്‍ ലീഗ് അധികൃതര്‍ 10 പോയന്റ് പിഴ വിധിച്ചതില്‍ കനത്ത പ്രതിഷേധമുയര്‍ത്തിയ ഗാലറിയെ നിശ്ശബ്ദമാക്കാന്‍ യുനൈറ്റഡിന് സാധിച്ചു.
15 വാര അകലെ നിന്ന് പോസ്റ്റിന് പുറംതിരിഞ്ഞാണ് പത്തൊമ്പതുകാരന്‍ യുനൈറ്റഡിന്റെ ആദ്യ ഗോളടിച്ചത്. മൂന്നാം മിനിറ്റിലായിരുന്നു അര്‍ജന്റീനക്കാരന്റെ ഗോള്‍.
സാമ്പത്തികമായ പിടിപ്പുകേടുകളുടെ പേരില്‍ എവര്‍ടന് പോയന്റ് പിഴ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ മത്സരമാണ് ഇത്. ഈ സീസണ്‍ അതിജീവിക്കാന്‍ അവര്‍ പ്രയാസപ്പെടും.
മൂന്നു മത്സരം മുമ്പ് വരെ അജയ്യരായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടോട്ടനം തുടര്‍ച്ചയായി മൂന്നാമത്തെ കളിയും തോറ്റു. ഒരു ഗോള്‍ ലീഡ് തുലച്ച അവര്‍ ആസ്റ്റണ്‍വില്ലക്കു മുന്നിലാണ് കീഴടങ്ങിയത്.