ജിദ്ദ - തങ്ങള്‍ക്കു സമീപം മണലില്‍ ഒളിച്ച മൂര്‍ഖനെ ചിത്രീകരിച്ച് സൗദി യുവാക്കള്‍. ഒഴിവു സമയം ചെലവഴിക്കാന്‍ ഉല്ലാസയാത്രയായി മരുഭൂമിയില്‍ എത്തി പായവിരിച്ച് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് തങ്ങള്‍ക്കു സമീപം മരത്തിനടുത്ത് മണലില്‍ ഒളിച്ച മൂര്‍ഖന്‍ യുവാക്കളുടെ ശ്രദ്ധയില്‍ പെട്ടത്.
— أخبار منوعة (@RehamAlla2) November 27, 2023അടുത്തു വരുന്നവരെ ആക്രമിക്കാന്‍ പതിയിരിക്കുന്ന നിലയിലായിരുന്നു മണ്ണിന്റെ അതേനിറത്തിലുള്ള മൂര്‍ഖന്‍. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ യുവാക്കള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.