ജിദ്ദ- ജിദ്ദയിൽ പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി. മലപ്പുറം മേലാറ്റൂർ വേങ്ങൂർ ഞാവൽപ്പടിയിലെ വെങ്കിട്ട അബ്ദുൽ ജലീൽ(44) ആണ് നാട്ടിൽ നിര്യാതനായത്. എട്ടു മാസം മുമ്പ് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. ജിദ്ദ സൂഖുൽ ഖൈമയിൽ മൊബൈൽ ഷോപ്പ് നടത്തി വരികയായിരുന്നു. പിതാവ് ഹസ്സൻ, മാതാവ്: ഖദീജ. കാരായപാറയിലെ ത്രാശ്ശേരി മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൾ ഷബ്‌നയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങൾ : അബ്ദുൽ ബഷീർ (ജിദ്ദ), അബ്ദുൽ ഗഫൂർ (ജിദ്ദ), മുസവ്വിർ (ദുബൈ).