Sorry, you need to enable JavaScript to visit this website.

ജന്മദിനം ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടു പോകാത്തത്തിന് ഭര്‍ത്താവിനെ കൊന്ന യുവതി പോലീസിനെയും കളിപ്പിക്കുന്നു

പൂനെ - പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാന്‍ തയ്യാറാകാതിരുന്ന ഭര്‍ത്താവിനെ ഭാര്യ മൂക്കിനിടിച്ച് കൊന്ന ഭാര്യ പോലീസിനെയും സമര്‍ത്ഥമായി കളിപ്പിക്കുന്നു. കേസിന്റെ അന്വേഷണവുമായി ഭാര്യ രേണുക സഹകരിക്കുന്നില്ലെന്ന് പൂനെ സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടന്ന സംഭവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെ. പൂനെ വാന്‍വാഡി മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജന്മദിനം ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടു പോയില്ലെന്നും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയില്ലെന്നും ആരോപിച്ച് ഭാര്യ യുവാവിനെ മൂക്കിലിനിടിച്ച് കൊലപ്പെടുത്തിയത്. ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. വ്യവസായിയായ നിഖില്‍ ഖന്നയാണ്(36) മരിച്ചത്. ഭാര്യ രേണുകയെി(38) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  ആറ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വാന്‍വാഡി ഏരിയയിലെ സമ്പന്നരുടെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലുള്ള അപ്പാര്‍ട്ട്മെന്റിലായിരുന്നു ഇവരുടെ താമസം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. വഴക്കിനിടെ രേണുക നിഖിലിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും പല്ലുകളും തകര്‍ന്നു. ഇതോടെ ബോധം നഷ്ടപ്പെട്ട് നിലത്തുവീണ നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്  പൂനെ സിറ്റി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിഖിലിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് ഡോ. പുഷ്പരാജ് ഖന്ന നല്‍കിയ പരാതിയില്‍ രേണുകയെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താനും നിഖിലും തമ്മില്‍ വഴക്കുണ്ടായെന്ന് പറഞ്ഞ്, രേണുക പുഷ്പരാജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ താന്‍, കിടപ്പുമുറിയില്‍ മൂക്കില്‍ നിന്ന് ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന നിഖിലിനെയാണ് കണ്ടതെന്ന് പുഷ്പരാജ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഉടന്‍ തന്നെ നിഖിലിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

Latest News