മണിപ്പാല്‍-കര്‍ണാടകയിലെ മണിപ്പാലില്‍ സെക്‌സ് റാക്കറ്റ് കണ്ടെത്തിയ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് യുവതികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് ഉഡുപ്പി വനിതാ പോലീസാണ് അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയത്.
ഗണേഷ്, സുധീര്‍,മാരുതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ച വനിതാ പോലീസ് സറ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജയാനന്ദയുടെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് സര്‍ക്കിളിനു സമീപത്തെ ലോഡ്ജിലെ മുറികളില്‍ റെയ്ഡ് നടത്തുകയായിരുന്നു.
ജഗദീഷ് എന്ന മറ്റൊരളാണ് സെക്‌സ് റാക്കറ്റിലെ പ്രധാനിയെന്നും ഇയാള്‍ക്കായി അന്വേഷണം തുടരുകയാണന്നും പോലീസ് പറഞ്ഞു.