Sorry, you need to enable JavaScript to visit this website.

ഐ.പി.ഒ അല്ല, റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നല്ലത് വിപണിയെന്ന് സെബി അധ്യക്ഷ

മുംബൈ-ഐ.പി.ഒക്ക് പകരം ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതാണ് സാധാരണക്കാരായ നിക്ഷേപകര്‍ക്ക് നല്ലതെന്ന് സെബി ചെയര്‍പെഴ്‌സണ്‍ മാധബി പുരി ബുച്ച്.
ധാരാളം ഐ.പി.ഒകള്‍ തുടര്‍ച്ചായായി പുറത്തുവരുന്നതിനിടെയാണ് ഓഹരി വിപണി റെഗുലേറ്ററായ സെബി അധ്യക്ഷയുടെ റീട്ടെയില്‍ നിക്ഷേപകര്‍ക്കായുള്ള ഉപദേശം.
ഐ.പി.ഒ വില നിര്‍ണയിക്കപ്പെടുന്ന സംവിധാനം കൃത്യമല്ലെന്ന് അവര്‍ പറഞ്ഞു.
നിക്ഷേപ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന രീതിക്ക് പകരം കുറഞ്ഞ തുകക്ക് ഓഹരികള്‍ വാങ്ങുന്നതിനാണ് റീട്ടെയില്‍ നിക്ഷേപകര്‍ മുന്‍ഗണന നല്‍കേണ്ടത്. ഐ.പി.ഒകള്‍ക്ക് ശേഷം ഓഹരി വിലയിലെ ചാഞ്ചാട്ടം  അവസാനിച്ച് ഏതാണ്ട് സ്ഥിരപ്പെടുന്നതുവരെ കാത്തുനില്‍ക്കുന്നതാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഉത്തമം. നിക്ഷേപിക്കുന്നതിനു മുമ്പ് കമ്പനികളുടെ പാദവര്‍ഷ ഫലങ്ങള്‍ പരിശോധിക്കാനും അവര്‍ ചെറുകിട നിക്ഷേപകരോട് ആവശ്യപ്പെട്ടു.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ വനിതയാണ് മാധബി പുരി ബുച്ച്. നേരത്തെ സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്നു. സെബിയുടെ തലപ്പത്ത് സ്വകാര്യമേഖലയില്‍നിന്ന് ഒരാളെത്തിയതും ഇതാദ്യമായാണ്.
ഐസിഐസിഐ ബാങ്കില്‍ കരിയര്‍ ആരംഭിച്ച മാധബി 2009 ഫെബ്രുവരി മുതല്‍ 2011 മെയ് വരെ ഐസിഐസിഐ സെക്യൂരിറ്റീസില്‍ എംഡിയും സിഇഒയുമായി പ്രവര്‍ത്തിച്ചു. 2011ല്‍ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലില്‍ ചേര്‍ന്ന അവര്‍ സിങ്കപ്പൂരിലാണ് പിന്നീട് പ്രവര്‍ത്തിച്ചത്.

 

Latest News