Sorry, you need to enable JavaScript to visit this website.

സി.പി.ഐ പത്തനംതിട്ട ജില്ല ഘടകത്തിൽ പോര് രൂക്ഷം

പത്തനംതിട്ട- സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ, അംഗങ്ങൾ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തി. അവസാനം ഒരു വിഭാഗം നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്താക്കി. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. ജയൻ. ജില്ലാ കമ്മിറ്റി അംഗം അരുൺ എന്നിവർക്കെതിരെ അന്വേഷണം നടത്താനും, പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചതോടെയാണ് നേതാക്കൾ ചേരിതിരിഞ്ഞത്.  
കഴിഞ്ഞ സമ്മേളനത്തിൽ പത്തനംതിട്ട നിയോജകമണ്ഡലം സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഷുക്കൂർ ഒൻപത് മാസങ്ങൾക്ക് മുമ്പ് 15 ദിവസത്തേക്ക് സ്വകാര്യ ആവശ്യങ്ങൾക്കായി പാർട്ടിയിൽ നിന്ന് അവധി എടുത്തിരുന്നു. അവധിയുടെ കാലാവധി കഴിഞ്ഞിട്ടും ചുമതല തിരികെ നൽകിയില്ല. തുടർന്ന് ഇപ്പോൾ ജില്ലാ കമ്മറ്റിയിൽ നിന്നും ഷുക്കൂറിനെ ഒഴിവാക്കുകയും ചെയ്തു. 
സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ ആരോപണങ്ങൾ ഉയർത്തിയയവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.ഇവരെയും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണെന്നും ആരോപണമുണ്ട്. അന്വേഷണം നേരിടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നവർ എല്ലാം, ജില്ലാ പഞ്ചായത്തംഗവും, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ അനുകൂലിക്കുന്നവരാണ്. ശ്രീനാദേവി കുഞ്ഞമ്മ, നിലവിലെ ജില്ലാ സെക്രട്ടറി എ.പി. ജയനെതിരെ ശ്രീനാ ദേവി സംസ്ഥാന ഘടകത്തിന് നൽകിയ പരാതിയിൽ അന്വേഷണത്തിനായി പാർട്ടി നാല് അംഗ കമ്മീഷനെ നിയമിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് നൽകിയ പരാതിയിൽ, അന്വേഷണ കമ്മീഷൻ അന്വേഷണം നടത്തി സംസ്ഥാന സെക്രട്ടറിയേറ്റിന് റിപ്പോർട്ട് നൽകി. 
ഇതിൽ എ.പി. ജയൻ നൽകിയ വിശദീകരണം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയ പശ്ചാത്തലത്തിൽ കൂടിയാണ്, ഇപ്പോൾ തിരക്കിട്ട് എതിർ പക്ഷത്തെ ജില്ലാ കമ്മറ്റിയിൽ നിന്ന് വെട്ടിനിരത്തുന്നതെന്നാണ് ആരോപണം. ജില്ലാ സെക്രട്ടറിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയ പശ്ചാത്തലത്തിൽ, ഈ മാസം 30 ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ നടപടി ഉണ്ടായേക്കുമെന്നും അതിനു തടയിടാനാണ് പുതിയ നീക്കമെന്ന് പറയപ്പെടുന്നു.
ഇടതു മുന്നണിയിലെ ധാരണ പ്രകാരം ഇനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ശ്രീനാ ദേവിക്ക് നൽകാനാണ് ധാരണ. ഇത് അട്ടിമറിക്കാനുള്ള നീക്കവും ഒരു വശത്ത് നടക്കുന്നു.

Latest News