ഇസ്രായില്‍ ബന്ധമുള്ള ഓയില്‍ ടാങ്കര്‍ പിടിച്ചു; ജീവനക്കാരില്‍ ഇന്ത്യക്കാരും

ഫയൽ ചിത്രം

ഏദന്‍- യെമനിലെ ഏദന്‍ തീരത്ത്  ഇസ്രായിലുമായി ബന്ധമുള്ള ടാങ്കര്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. ടാങ്കര്‍ പിടിച്ചതിന്റെ ഉത്തരവാദിത്തും ഒരു ഗ്രൂപ്പും ഏറ്റെടുത്തില്ലെങ്കിലും, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രണ്ട് സമുദ്ര ആക്രമണങ്ങള്‍ ഇസ്രായില്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇതും അങ്ങനെയാകുമെന്ന് കരുതപ്പെടുന്നു.  
സോഡിയാക് മാരിടൈം നിയന്ത്രിക്കുന്ന സെന്‍ട്രല്‍ പാര്‍ക്ക് എന്ന ടാങ്കര്‍ ഗള്‍ഫ് ഓഫ് ഏദനില്‍ അക്രമികള്‍ പിടിച്ചെടുത്തതായി കമ്പനിയും സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനമായ ആംബ്രെയും പറഞ്ഞ.  സംശയാസ്പദമായ കടല്‍ക്കൊള്ള സംഭവം എന്നാണ് സോഡിയാക് ആക്രമണത്തെ അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍, വിശേഷിപ്പിച്ചത്.  
ടാങ്കറിലുള്ള  22 ജീവനക്കാരുടെ സുരക്ഷയാണ് മുന്‍ഗണനയെന്ന് സോഡിയാക് പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍, വിയറ്റ്‌നാമീസ്, ബള്‍ഗേറിയന്‍, ഇന്ത്യന്‍, ജോര്‍ജിയന്‍, ഫിലിപ്പിനോ പൗരന്മാര്‍ അടങ്ങുന്ന ബഹുരാഷ്ട്ര ക്രൂവാണ് തുര്‍ക്കി ക്യാപ്റ്റനായ കപ്പലിലുള്ളത്. കപ്പല്‍ മുഴുവന്‍ ഫോസ്‌ഫോറിക് ആസിഡാണുള്ളത്.
ക്ലംവെസ് ഷിപ്പിംഗ് ഇന്‍കോര്‍പ്പറേറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്ന് സോഡിയാക് പറയുന്നു. അതേസമയം, സോഡിയാക് ആണ് ഉടമകളാണെന്നാണ് മിക്ക റിപ്പോര്‍ട്ടുകളും.
ലണ്ടന്‍ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈം ഇസ്രായിലി ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെ ഭാഗമാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
യെമനിലെ അന്താരാഷ്ട്ര അംഗീകൃത ഗവണ്‍മെന്റിന്റെയും സഖ്യശക്തികളുടേയും നിയന്ത്രണത്തിലാണ് ഏദന്‍. രാജ്യത്തെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് വളരെ അകലെയുമാണിത്. സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഈ പ്രദേശത്തുള്ളതായും  അറിയില്ല.
അജ്ഞാതരായ ആയുധധാരികള്‍ കപ്പല്‍ പിടിച്ചെടുത്തതായി യു.എസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുഎസും സഖ്യസേനയും സമീപത്തുണ്ട്, ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News