ഗാസ- ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ ഇസ്രയിലി സൈനികര്‍ക്കൊപ്പം. മിലിട്ടറി നിറത്തിലുള്ള ജാക്കറ്റാണ് ഇദ്ദേഹം ധരിച്ചിരുന്നത്. ഹെല്‍മറ്റും വെച്ചു.
2005 ന് ശേഷം ഇതാദ്യമായാണ് ഒരു ഇസ്രായില്‍ പ്രധാനമന്ത്രി ഗാസയിലെത്തുന്നത്. അതിനാല്‍ ഇതൊരു ചരിത്രപരമായ സന്ദര്‍ശനമാണ്.
വലിയ സംഭവമായാണ് ഇസ്രായിലി മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹമാസ് ആക്രമണത്തിന് ശേഷം ജനപിന്തുണയില്‍ ഏറെ ഇടിവുസംഭവിച്ച നെതന്യാഹുവിന്റെ പുതിയ ഗിമ്മിക് ആയാണ് രാഷ്ട്രീയനിരീക്ഷകര്‍ ഇത് കാണുന്നത്. ക്യാമറകള്‍ക്കായുള്ള പോസാണ് നെതന്യാഹുവിന്റേതെന്നും വിമര്‍ശമുയര്‍ന്നു.
ഇത് ഇസ്രായിലികള്‍ക്കുള്ള ഒരു സന്ദേശമാണ്. പ്രതിസന്ധിയില്‍നിന്ന് ഇസ്രായിലിനെ കരകയറ്റാനും ഹമാസുമായി ഇടപെടാനും കഴിയുന്ന പ്രധാനമന്ത്രിയാണ് താനെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം.