റിയാദ്- രണ്ടാമത് സൗദി ഗെയിംസിന് റിയാദില്‍ തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് ആറു മണിക്ക് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ ഡിജെ സ്നേക്കിന്റെ സംഗീതത്തോടെയാണ് തുടക്കമാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അത്ലറ്റുകള് ചടങ്ങിന് സാക്ഷിയാവും. ഉദ്ഘാടന ചടങ്ങ് നടക്കുന്ന ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ 35 റിയാലാണ് ടിക്കറ്റ് ചാര്‍ജ്.
53 ഇനങ്ങളിലായി ആറായിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് ഒളിംബിക് കോംപ്ലക്സ്, അല്‍നസര്‍ ക്ലബ് ഹാള്‍, റിയാദ് ക്ലബ് ട്രാക്ക്, പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് സ്പോര്‍ട്സ് സിറ്റി. കിംഗ് സൗദ് യൂണിവേഴ്സിറ്റി, റിയാദ് ഗോള്‍ഫ് ക്ലബ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡിസംബര്‍ പത്തിന് സമാപിക്കും.
സൗദിയിലെ വിവിധ ക്ലബ്ബ് അംഗങ്ങള്‍ തമ്മിലാണ് മത്സരം. 24 നാണ് ഗ്രൂപ്പ് മത്സരങ്ങള്‍ തുടങ്ങിയത്. കോഴിക്കോട് സ്വദേശിയായ ഖദീജ നിസയുള്പ്പെടെയുള്ളവരുടെ ബാഡ്മിന്റണ്‍ സെമി ഫൈനല്‍ മത്സരം ഇന്നാണ്.