ന്യൂദൽഹി- ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാർഥി യൂണിയൻ നേതാവ് ഉമർ ഖാലിദിന് നേരെ വധശ്രമം. അജ്ഞാതനായ അക്രമി ഉമർ ഖാലിദിന് നേരെ വെടിയുതിർക്കുകയായിരുന്നു. ദൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിന് സമീപത്താണ് അക്രമണമുണ്ടായത്. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരായ യോഗത്തിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു ഉമർ ഖാലിദ്. പോലീസ് അന്വേഷണം തുടങ്ങി.ദല്‍ഹിയിലെ അതീവസുരക്ഷാ മേഖലയിലാണ് ഉമര്‍ഖാലിദിന് നേരെ അക്രമണമുണ്ടായത്.
ദല്‍ഹിയില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടക്കാനിരിക്കെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന അവസരത്തിലാണ് അക്രമണമുണ്ടായത്.